മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങിയ നടിമാരായ വീണ നായരും മഞ്ജു പിള്ളയും തങ്ങളുടെ ആഴത്തിലുള്ള സൗഹൃദത്തെക്കുറിച്ച് തുറന്നു സംസാരിച്ചു. 'തട്ടീം മുട്ടീം' പരമ്പരയില്‍&...